Post Category
ലോകായുക്ത സിറ്റിംഗ് മാറ്റിവെച്ചു
നവംബര്‍ 23, 24 തീയതികളില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ലോകായുക്ത സിറ്റിംഗ് 2018 ജനുവരി 17, 18, 19 തീയതികളിലേക്ക് മാറ്റി വെച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് പരാതികള്‍ പരിഗണിക്കും. നിശ്ചിത ഫോറത്തില്‍ നല്കുന്ന പുതിയ പരാതികളും സിറ്റിംഗില്‍ സ്വീകരിക്കും.
ഇന്നലെ (നവംബര്‍ 22) നടന്ന സിറ്റിംഗില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് കേസുകള്‍ പരിഗണിച്ചു. 12 പുതിയ കേസുകളടക്കം 52 കേസുകളാണ് പരിഗണനക്കെടുത്തത്. കലോത്സവ സംബന്ധികളായ കേസുകളും പുതുതായി പരിഗണിച്ചു.
(കെ.ഐ.ഒ.പി.ആര്-1967/17)
date
- Log in to post comments