Post Category
വാഹന പുക പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി 228 വാഹന പുക പരിശോധനാകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ക്രമപ്രകാരമല്ലാത്ത 97 കേന്ദ്രങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കി. വാഹന പുക പരിശോധനാകേന്ദ്രങ്ങള്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണര്‍ അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ തുടര്‍ പരിശോധന നടത്തി. ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
പി.എന്‍.എക്സ്.5005/17
date
- Log in to post comments