Post Category
അറിയിപ്പുകൾ
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം
യഥാസമയം അംശാദായം ഒടുക്കാത്തതിനാല്‍ അംഗത്വം റദ്ദായ ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് അംശാദായ കുടിശിക തുക പിഴ സഹിതം ഒടുക്കി റദ്ദായ അംഗത്വം പുനസ്ഥാപിക്കുവാന്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അവസരം നല്‍കുന്നു. മുന്‍കാലങ്ങളില്‍ അദാലത്ത് വഴി അംഗത്വം പുതുക്കിയിട്ടുള്ളവരും നിലവില്‍ സജീവ അംഗങ്ങള്‍ അല്ലാത്തവരുമായവര്‍ക്ക് അവസരം പ്രയോജപ്പെടുത്താം. റദ്ദായ കാലയളവ് മുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്കു രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍, അംഗത്വ പാസ് ബുക്ക് എന്നിവ സഹിതം അംഗങ്ങള്‍ എറണാകുളം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്.
date
- Log in to post comments