പുതുതലമുറക്ക് വളരാന്‍ ശാസ്ത്രവിജ്ഞാനം അത്യന്താപേക്ഷിതം: മന്ത്രി സജി ചെറിയാന് *കരിയര്‍ സെമിനാറുംകരിയര്‍ എക്സിബിഷനും മന്ത്രി ഉദ്ഘാടനം ചെയ്തു
പുതുതലമുറക്ക് വളരാന്‍ ശാസ്ത്ര വിജ്ഞാനം അത്യന്താപേക്ഷിതമാണെന്നും അതിലൂടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാജയപ്പെടുത്തി പുരോഗതിയിലേക്ക് കുതിക്കാന്‍ സാധിക്കുമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരിയര്‍ സെമിനാറുംകരിയര്‍ എക്സിബിഷനും ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര ബോധം, യുക്തി, പ്രയോഗികത എന്നിവ ഇല്ലാതെ പുതിയ തലമുറക്ക് വളരാന്‍ സാധിക്കുകയില്ല. നമുക്ക് ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിയണം. അടിസ്ഥാന സൗകര്യങ്ങള്‍,ശാസ്ത്ര സാങ്കേതികവിദ്യ,പഠനനിലവാരം, പാഠ്യേതര വിഷയങ്ങള്‍എന്നീ രംഗങ്ങളില്‍ കേരളം അതിവേഗം വളരുകയാണെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രരംഗത്ത് കേരളത്തിലെ കുട്ടികള്‍ അഭിമാനകരമായ ആശയങ്ങളാണ് ശാസ്ത്ര മേളയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കുട്ടികളിലൂടെ പുതിയ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്തുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കഴിവുകളെ നമ്മള് പരമാവധി പ്രോത്സാപ്പിക്കുകയും കുട്ടികളുടെ ശാസ്ത്ര വിജ്ഞാനത്തിന് അധ്യാപകര്‍ ശക്തമായ പിന്തുണ നല്‍കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇക്കുറികരിയര്‍ എക്സ്പോ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്ത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപരിപഠനത്തിന്റെയും ജോലി സാധ്യതകളുടെയും വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നുനല്കുക എന്നതാണ്കരിയര്‍ എക്സ്പോയുടെ ലക്ഷ്യം. നവംബര്‍ 17 വരെ ലിയോ തേര്ട്ടീന്ത് എച്ച്.എസ്.എസില്‍ നടക്കുന്നകരിയര്‍ സെമിനാറുംകരിയര്‍ എക്സ്പോയും ഇത്തവണത്തെ സ്കൂള്‍ ശാസ്ത്രമേയുടെ പ്രധാന ആകര്‍ഷണമാണ്.
കരിയര്‍ വിദഗ്ദ്ധന് എസ് രതീഷ് കുമാര്‍ നവകേരളവും നൂതന തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ കരിയര്‍ സെമിനാര്‍ നയിച്ചു. പി പി ചിത്തരഞ്ജന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കരിയര്‍ സെമിനാര്‍ ആന്റ് എക്സിബിഷന് കമ്മറ്റി ചെയര്‍പെഴ്സനും ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുമായ എ എസ് കവിത, ശ്രീലേഖ, ഷാലു ജോണ്‍, ആര് സിന്ധു, ഉബൈദുല്ല, ഷാലി ജോണ്‍, വി അനിത, ലിസി ജോസഫ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കുസാറ്റ്, അസാപ്, ടെക്നോപാര്‍ക്ക്, ഒഡെപെക്, സിമെറ്റ്, നോര്‍ക്ക-റൂട്ട്സ്, കേരള യൂണിവേഴ്സിറ്റി, എം ജി യൂണിവേഴ്സിറ്റി, കേരള നോളജ് ഇക്കോണമി മിഷന്, കെ ഡിസ്ക്, സ്കോള്‍ കേരള തുടങ്ങി 15 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കുന്നത്. സെമിനാറിന് ശേഷംകരിയര്‍ വിദഗ്ദ്ധന് രതീഷ്കുമാറിന്റെ സേവനം രണ്ട് ദിവസം സ്റ്റാളില്‍ ഉണ്ടായിരിക്കും. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപരിപഠന സംബന്ധമായ സംശയങ്ങളും പരിഹരിക്കാന്‍ അവസരമുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ അഭിരുചി മനസിലാക്കി അനുയോജ്യമായ ഉപരിപഠന മേഖല തിരഞ്ഞെടുക്കുന്നതിന് സഹായകരമായകരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യവും ലഭ്യമാണ്. ഉപരിപഠനമായി ബന്ധപ്പെട്ട കോഴ്സുകള്‍, വിവിധ സര്‍വകലാശാലകള്‍, വിവിധ തൊഴില്‍ സാധ്യതകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയുംകരിയര്‍ എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments