Skip to main content

അറിയിപ്പുകൾ-1

 

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന് 

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്  ഒഴിവ്) ഒരു വര്‍ഷത്തേക്ക്   താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജിഎന്‍എം.  വയസ്സ് - 20-45. 

 

ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for continuing education) വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ്  2024-25, 2025-26 സാമ്പത്തിക വര്‍ഷ കാലയളവില്‍ സ്റ്റാറ്റിയുട്ടറി ഓഡിറ്റ് നടത്തുന്നതിനും ഐടിആര്‍ ഫയലിംഗ് നടത്തുന്നതിനും ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

'ക്വട്ടേഷന്‍  നമ്പര്‍ 10എ/2024-25-സിസിഇ വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. 

ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. 
വിശദാംശങ്ങൾ www.geckkd.ac.in ല്‍.

 

ഇന്‍സ്ട്രക്ടര്‍ നിയമനം ഇന്റര്‍വ്യൂ 27 ന് 

 

പേരാമ്പ്ര ഗവ. ഐടിഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 27 ന്  രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന്  വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന്  വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 9400127797.

 

വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രിനഗറില്‍ ഹൗസിംഗ് ഫെഡറേഷന്റെ കെടിടത്തിലുള്ള, വഖഫ് ട്രൈബ്യൂണൽ ഓഫീസിലെ മെമ്പര്‍മാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷത്തേക്ക്  മാസവാടക വ്യവസ്ഥയില്‍ ഹോണ്ട അമേസ്‌കാര്‍ ആവശ്യമുണ്ട്. വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ക്വട്ടേഷന്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് നാല് മണിക്കകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0495-2965655.

 

ഡ്രൈവര്‍ കം അറ്റന്റന്റ്‌ ഇന്റര്‍വ്യൂ

 

ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കില്‍ നടപ്പിലാക്കി വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള ഒരു ഡ്രൈവര്‍ കം അറ്റന്റന്റ്  തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.  യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബര്‍ 20  ന് രാവിലെ 11 മണിയ്ക്ക്  കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495-2768075.

നിയമത്തിൽ അതിഥി അധ്യാപകര്‍ 

 

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2024-25 അധ്യയന വര്‍ഷം നിയമ വിഷയത്തില്‍ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.    55  ശതമാനം  മാര്‍ക്കില്‍ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യുജിസി യുടെ സമഗ്ര പരീക്ഷ യോഗ്യതയും പാസായിരിക്കണം (നെറ്റ്). നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.  യുജിസി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. അപേക്ഷ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം നവംബര്‍ 23 ന് വൈകീട്ട് നാലിനകം  തപാല്‍ മുഖേനയോ, ഓഫീസില്‍ നേരിട്ടോ അപേക്ഷ നൽകാം. വിവരങ്ങള്‍ക്ക് https://glckozhikode.ac.in/. ഫോണ്‍: 0495-2730680. 

അപേക്ഷ നൽകിയ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം നവംബര്‍ 25 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

date