Skip to main content

അവണൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി

അവണൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

നൂറു ശതമാനം വാതില്‍പ്പടി സേവനം നടത്തി ജില്ലയിലെ മികച്ച പഞ്ചായത്ത് പദവി നേടിത്തന്ന ഹരിത കര്‍മ്മ സേന അംഗങ്ങളെയും അവരെ അതിനു പ്രാപ്തരാക്കിയ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. ഹരിത വിദ്യാലയം, ഹരിത സ്ഥാപനങ്ങള്‍, ഹരിത അങ്കണവാടികള്‍, ബാങ്കുകള്‍, തുടങ്ങി പഞ്ചായത്തിലെ സ്ഥാപനങ്ങളെയും ഹരിത അംഗീകാരം നല്‍കി പ്രസിഡന്റ് ആദരിച്ചു.

date