ഗതാഗത നിയന്ത്രണം
ചെറുതുരുത്തി - പൊന്നാനി റോഡില്‍ പുളിഞ്ചോട് മുതല്‍ പള്ളം സെന്റര്‍ വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഇന്നും നാളെയും (നവംബര്‍ 10, 11) നടക്കുന്നതിനാല്‍ ടാറിങ് പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.
തലശ്ശേരി, പൊന്നാനി ഭാഗത്തുനിന്ന് പട്ടാമ്പി, ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ തലശ്ശേരിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് വരവൂര്‍, മുള്ളൂര്‍ക്കര വഴി സംസ്ഥാന പാതയില്‍ പ്രവേശിച്ചും കാര്‍, ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങള്‍ പള്ളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കനാല്‍ ബണ്ട് വഴിയും പോകണം.
തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍ വഴി തിരിഞ്ഞ് പട്ടാമ്പിയിലേക്ക് പോകണം. ചുങ്കത്തുനിന്ന് തലശ്ശേരി, ദേശമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുള്ളൂര്‍ക്കര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments