Post Category
ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യും
ചെമ്പുംപുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍, മറ്റു സാധനസാമഗ്രികള്‍ എന്നിവ ഡിസംബര്‍ 9 ന് തിങ്കളാഴ്ച പരസ്യമായി ലേലം ചെയ്തു വില്‍ക്കും. മെഡിക്കല്‍ ഓഫീസറുടെ ഓഫീസിന് സമീപം നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം ഉച്ചക്ക് ഒരു മണിക്ക് ചെമ്പുംപുറം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേരില്‍ 500 രൂപയുടെ ഡിഡി ഓഫീസില്‍ നല്കി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9447268634.
(പി.ആര്./എ.എല്‍.പി/2453)
date
- Log in to post comments