ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്-പാസ്വേഡ് ഇന്ന് (26) മുതല്‍
സംസ്ഥാനന്യൂനപക്ഷ ക്ഷേമവകുപ്പ്, ജില്ലാ കളക്ട്റേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് (ട്യൂണിംഗ്) പരിശീലന ക്യാമ്പ്-പാസ്വേഡ് 2024-25 നവംബര്‍ 26, 27, 28 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 26 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലും 27 ന് ബുധനാഴ്ച രാവിലെ 9.30 ന് കായംകുളം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലും 28 ന് വ്യാഴാഴ്ച രാവിലെ 9.30 ന് താമരക്കുളം വിവിഎച്ച് എസ് സ്കൂള്‍ ഓഡറ്റോറിയത്തിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 26 ന് ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം ഉദ്ഘാടനം ചെയ്യും. മോട്ടിവേഷന്‍, വ്യക്തിത്വവികസനം, കരിയര്‍ ഡെവലപ്പ്മെന്റ് മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. വൈകിട്ട് 5.15 ന് സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
(പി.ആര്./എ.എല്‍.പി/2459)
- Log in to post comments