Skip to main content

ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിൻ റാലി ഇന്ന് (നവംബർ 26)

 ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിൻ 2024ന്റെ ഭാഗമായി  ചൊവ്വാഴ്ച (നവംബർ 26) കളക്‌ട്രേറ്റ് അങ്കണം മുതൽ ഗാന്ധി സ്‌ക്വയർ വരെ റാലി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് കെ.വി. ബിന്ദു റാലി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. കോട്ടയം സി.എം.എസ്. കോളജ്, ഗവ. പോളിടെക്‌നിക് കോളജ്, ഡെക്കാത്തലൺ കോട്ടയം, ലയൺസ്ഡിസ്ട്രിക് 318 ബി എന്നിവയുടെ സഹകരണത്തോടെ ജില്ലാ വനിതശിശുവികസനഓഫീസാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ' ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ലോകമെമ്പാടും ആചരിക്കുന്നുണ്ട്. എപ്പോഴും, എല്ലായിടത്തും സുരക്ഷ') എന്നതാണ് ഈ വർഷത്തെ തീം. ഈ വർഷം ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ
ഭാഗമായി വനിതശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ
നവംബർ 26 സ്ത്രീധന നിരോധന ദിനവും ഗാർഹിക പീഡന നിരോധന ദിനവും, ഡിസംബർ 10 മനുഷ്യാവകാശ ദിനവും വിപുലമായി സംഘടിപ്പിക്കും.
ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ, വിവിധ യൂണിയൻ നേതാക്കൾ, കോളേജ് വിദ്യാർത്ഥികൾ, തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിവിധ ബോധവത്ക്കരണ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

date