36 വർഷത്തെ സേവനം പൂർത്തിയാക്കിയ മോട്ടോർ തൊഴിലാളിക്ക് ആദരം
മോട്ടോർ തൊഴിലാളിയായി 36 വർഷത്തെ സേവനം പൂർത്തിയാക്കി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റീഫണ്ട് തുക ഏറ്റുവാങ്ങുന്ന അലിയാറിന് ക്ഷേമനിധി ബോർഡിൻ്റെ ആദരം.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൻ്റെ ആഭിമുഖ്യത്തിലാണ് മോട്ടോർ ഉയർന്ന റീഫണ്ട് തുകയായ 5, 84,446 രൂപയ്ക്കും ഉയർന്ന പെൻഷൻ നിരക്കായ 9 200 രൂപയ്ക്കും അർഹനായ വി.എ.അലിയാറിനെ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ ആദരിച്ചത്.
ബോർഡ് ഡയറക്ടർ എം.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആർ. സുലേഖ, അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ബിന്ദു. കെ.തങ്കപ്പൻ, ഉപദേശക സമിതി അംഗങ്ങളായ കെ.കെ.കലേശൻ, പി.ആർ. പ്രസാദ്, ബാബുസാനി, കെ.കെ. ജാഫർ, സക്കീർ ഹുസൈൻ, എൽദോ.കെ.തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ 15,08,493 രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ടെ൯ഡർ ക്ഷണിച്ചു
വാഴക്കുളം ഐ സി ഡി എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11 ന് രണ്ടു മണി വരെ.
- Log in to post comments