മാലിന്യമുക്തം നവകേരളം ശിൽപശാലയ്ക്ക് തുടക്കം
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യവികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പൊതു സമൂഹത്തിനുണ്ടാകണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്്്കരണത്തിലെ മുന്നേറ്റം പേപ്പറിൽ മാത്രമാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എല്ലാ കാര്യങ്ങളിലുമുള്ള മലയാളിയുടെ ഉയർന്ന ബോധം മാലിന്യ സംസ്‌കരണ കാര്യത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബിനു ജോൺ, എസ്. ജോസ്‌നമോൾ , ശുചിത്വ മിഷൻ സീനിയർ കൺസൾട്ടന്റ് ഷിജു ചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി.അനീസ് , ശുചിത്വ മിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ഹരിത കേരള മിഷൻ കോർഡിനേറ്റർ എസ്. ഐസക്ക്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ സി.കെ.സി.എൽ. നോഡൽ ഓഫീസർ എം.ഐ. പ്യാരിലാൽ, സംസ്ഥാന കാമ്പയിൻ സെക്രട്ടേറിയറ്റംഗം സുഹാന കെ.എസ്.ഡബ്ല്യു.എം. പി.) പ്രതിനിധി സജിത്ത്, നവകേരള മിഷൻ പ്രതിനിധി സഞ്ജീവ്, എൻ. ജഗജീവൻ എന്നിവർ പങ്കെടുത്തു.
നഗരസഭകളിലെ അധ്യക്ഷർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവരാണ് ആദ്യ ദിവസത്തെ ശിൽപശാലയിൽ പങ്കെടുത്തത്. 28 ന്(വ്യാഴം) രാവിലെ കാഞ്ഞിരപ്പിള്ളി, ഈരാറ്റുപേട്ട, വാഴൂർ, വൈക്കം, ളാലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തു പ്രതിനിധികളും ഉച്ചകഴിഞ്ഞ് ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തു പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും
- Log in to post comments