Skip to main content

ശൈശവ വിവാഹത്തിനെതിരേ പ്രതിജ്ഞയെടുത്തു

ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. കേന്ദ്ര സർക്കാരിന്റെ 'ചൈൽഡ് മാര്യേജ് മുക്ത് ഭാരത്' പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ  പങ്കെടുത്തു.
ജില്ലയിലെ സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലും പ്രതിജ്ഞയെടുത്തു.
 

date