Skip to main content

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹിയറിങ്: 28 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തി. ഹിയറിങില്‍ 35 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ തീര്‍പ്പാക്കി. ഏഴു പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. തദ്ദേശസ്വയംഭരണം, ദേവസ്വം ബോര്‍ഡ്, സഹകരണ വകുപ്പ്, ആരോഗ്യം, പോലീസ്, വിദ്യാഭ്യാസ വകുപ്പുകളിലെ പരാതികളാണ് പരിഗണിച്ചത്. ഓഫീസ് ഫയലുകള്‍ നഷ്ടപ്പെട്ടാലും വിവരങ്ങള്‍ ലഭ്യമാകാതിരുന്നാലും ബന്ധപ്പെട്ട വകുപ്പകള്‍ ഉത്തരവാദിയായിരിക്കും. ഫയലുകള്‍ നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതിന് വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് പറഞ്ഞു.

date