Skip to main content
മാലിന്യമുക്തശില്‍പശാല

*മാലിന്യമുക്ത ജില്ല:* *ശില്‍പശാല സംഘടിപ്പിച്ചു*

 

 

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്  ശില്‍പശാലകള്‍  സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തിത്തിലാണ് ദിദ്വിന ശില്‍പശാല നടത്തിയത്. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ലഭ്യമാക്കല്‍, ശുചിത്വ ടൗണുകള്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത സഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തല്‍, മുഴുവന്‍ പൊതു സ്ഥലങ്ങളും/ മാര്‍ക്കറ്റുകള്‍  മാലിന്യ  മുക്തമാക്കല്‍,   ജലാശയങ്ങള്‍  ശുദ്ധീകരിച്ച്  വീണ്ടെടുക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. കല്‍പ്പറ്റ അഫാസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍  ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date