അറിയിപ്പുകൾ-2
വാഹന ഗതാഗതം നിരോധിച്ചു
പുതിയേടത്ത് താഴം- ചിറക്കുഴി-പാവയിൽ റോഡിന്റെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി നവംബർ 29 മുതൽ പണി തീരുന്നത് വരെ ഈ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചു. പുതിയേടത്ത് താഴം വഴി പുനത്തിൽതാഴം പോകുന്ന വാഹനങ്ങൾ ചേളന്നൂർ എട്ടേരണ്ടിൽ നിന്നും ഇച്ചന്നൂർ- അന്നശ്ശേരി- അണ്ടിക്കോട് വഴി പോകണം.
അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം
2024-25 വർഷം അയ്യങ്കാളി സ്മാരക ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെൻറ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
യുപി വിഭാഗം, ഹൈസ്കൂൾ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി പട്ടികവർഗത്തിൽപ്പെട്ട, 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല. അപേക്ഷകർ സർക്കാർ/എയ്ഡഡ് സ്കൂളിൽ നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരും യുപി, എച്ച്എസ് വിഭാഗം ക്ലാസ്സുകളിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ചേർന്ന് പഠനം തുടരുന്നവരും ആയിരിക്കണം.
പട്ടികവർഗ വിഭാഗത്തിലെ പിവിടിജി വിദ്യാർത്ഥികളിൽ ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം.
ടാലൻറ് സെർച്ച് പരീക്ഷയ്ക്കുള്ള പരീക്ഷാകേന്ദ്രങ്ങൾ അതത് ജില്ലകളിലെ നിശ്ചിത കേന്ദ്രങ്ങൾ/എം ആർ എസുകൾ ആയിരിക്കും.
രേഖകൾ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലോ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നൽകണം. അവസാന തീയതി ഡിസംബർ 10 വൈകീട്ട് 5. ഫോൺ: 0495-2376364.
ഫെയർവേജസ് കമ്മിറ്റി തെളിവെടുപ്പ് യോഗം അഞ്ചിന്
മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രൂപീകരിച്ച ഫെയർവേജസ് കമ്മിറ്റിയുടെ ജില്ലയിലെ തെളിവെടുപ്പ് യോഗം ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടക്കും.
തെളിവെടുപ്പിൽ ജില്ലയിലെ മോട്ടോർ ട്രാൻസ്പോർട്ട് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
- Log in to post comments