Post Category
സാമൂഹ്യനീതി വകുപ്പിന്റെ വനിതാരത്നം പുരസ്ക്കാരത്തിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് നല്കുന്ന വനിതാരത്നം പുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച വനിതകള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്.
സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം ശാസ്ത്രം, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ നിന്നാണ് പുരസ്ക്കാരം നല്‍കുന്നത്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും സഹിതം ഡിസംബര്‍ 15 ന് മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മൂന്ന് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. മുന്‍പ് ലഭിച്ചിട്ടുള്ളവര്‍ അതേ മേഖലയില്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.
(പി.ആര്.പി 1956/2017)
date
- Log in to post comments