കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്ങ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലയിലെ വില്ലേജ് സിറ്റിങ്ങുകള്‍ ജനുവരി എട്ട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വരെ പ്രായമുള്ളവര്‍ക്ക് അംഗത്വമെടുക്കാനും നിലവില്‍ അംഗങ്ങളായവര്‍ക്ക് അംശാദായം അടച്ച് അംഗത്വം പുതുക്കുവാനും സിറ്റിങ്ങില്‍ അവസരമുണ്ടാകും. അംഗങ്ങള്‍ക്ക് കുടിശ്ശിക കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ഇത് സംബന്ധിച്ച ബാധവത്കരണവും സിറ്റിങ്ങിനോടൊപ്പം നടത്തും. രാവിലെ 10 മുതലാണ് സിറ്റിങ്ങ്. ഡിസംബര്‍ 18ന് കൊളത്തൂര്‍ വില്ലേജിലെ സിറ്റിങ്ങ് നയനാര്‍ സ്മാരക ഗ്രന്ഥാലയം, പെര്ളടുക്കയിലും, ഡിസംബര്‍ 27ന് പാടി വില്ലേജിലെ സിറ്റിങ്ങ് ചെങ്കള ഗ്രാമപഞ്ചായത്ത് ഓഫീസിലും ഡിസംബര്‍ 30ന് കുഡ്ലു, കാസര്‍കോട് എന്നീ വില്ലേജുകളിലെ സിറ്റിങ്ങ് കമ്പാര്‍ അംഗനവാടിയിലും നടക്കും. അംഗത്വം എടുക്കുന്നതിനായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, വയസ്സ് തെളി യിക്കുന്ന രേഖ, ഫോട്ടോ 2 എണ്ണം കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. ഫോണ്‍- 04672-207731, 9847471144
- Log in to post comments