Skip to main content
ശ്രീക്കുട്ടി സത്യൻ

ശ്രീക്കുട്ടിക്ക് ലാപ്‌ടോപ്പ്

 എൽ.എൽ.ബി. വിദ്യാർഥിനിയായ ശ്രീക്കുട്ടിക്ക് ലാപ്‌ടോപ്പ് അനുവദിച്ചു നൽകാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. മൂന്നാംവർഷ എൽ.എൽ.ബി. വിദ്യാർഥിനിയായ ചങ്ങനാശേരി വാലുമേൽച്ചിറ സ്വദേശിനിയായ ശ്രീക്കുട്ടി സത്യൻ പഠനാവശ്യത്തിനായി ലാപ്‌ടോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കരുതലും കൈത്താങ്ങും അദാലത്തിനെ സമീപിച്ചത്. നഗരസഭയുടെ വാർഡ് സഭ വഴി ലാപ്‌ടോപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അപേക്ഷ പരിഗണിച്ച മന്ത്രി വി.എൻ. വാസവൻ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്‌ടോപ്പ് അടിയന്തരമായി അനുവദിച്ചു നൽകാൻ ചങ്ങനാശേരി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
 

date