Skip to main content

രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്നൊരുക്കി. ജനപ്രതിനിധികൾരാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കൾഇദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാണ് വിരുന്നൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി ഗവർണർ കേക്ക് മുറിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹാരിസ് ബീരാൻ എം. പി.,  ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ. വി. തോമസ്ചാണ്ടി ഉമ്മൻ എം.എൽ.എചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി. ഹരി നായർമുൻ അംബാസഡർ ടി. പി. ശ്രീനിവാസൻപാളയം ഇമാം ഷുഹൈബ് മൗലവി,  ലത്തീൻ കത്തോലിക്ക അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യംസ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,  കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽകുസാറ്റ് വൈസ്  ചാൻസലർ ഡോ എം. ജുനൈദ് ബുഷറിഎം. ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സി. ടി. അരവിന്ദ്കുമാർഎ.പി. ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ കെ. ശിവപ്രസാദ്,  എഴുത്തുകാരൻ ജോർജ് ഓണക്കൂർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 5707/2024

date