Skip to main content
.

പേവിഷബാധ ബോധവല്‍ക്കരണ ക്യാമ്പയിനിന് തുടക്കം

 

 

ഇടുക്കി ജില്ലയില്‍ പേവിഷബാധ ബോധവല്‍ക്കരണ ക്യാമ്പയിനിന് തുടക്കമായി. തൊടുപുഴ ന്യൂമാന്‍ കോളേജിൽ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചു ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തുടനീളം വാഹന പ്രചാരണ പരിപാടികളുമായി മിഷന്‍ റാബീസും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പരിപാടിക്ക് തുടക്കമായത്. മൃഗസംരക്ഷണ വകുപ്പ് ഇടുക്കി പി.ആര്‍.ഓ. ഡോ.നിഷാന്ത് എം.പ്രഭ, മിഷന്‍ റാബീസ് എജ്യുക്കേഷൻ ഓഫീസര്‍ രഞ്ജിത്ത് കെ ജോയ്,അദ്ധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇടുക്കി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ നടക്കും.

 

date