സമഗ്രശിക്ഷാ കേരളത്തില്‍ ഒഴിവുകള്‍
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്കില്‍ ഡെവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്കില്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം സമഗ്രശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssakerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0477-2239655. വിലാസം: ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള, ആലപ്പുഴ, ഗവ. മുഹമ്മദന്‍സ് ബോയ്സ് എച്ച് എസ് എസ് ആലപ്പുഴ കോമ്പൗണ്ട്, സിവില്‍ സ്റ്റേഷന് വാര്‍ഡ്, ആലപ്പുഴ -688001.
പി.ആര്./എ.എല്‍.പി./2696)
- Log in to post comments