Skip to main content

ഐഎച്ച്ആര്‍ഡി കോഴ്സുകളുടെ തീയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 
പിജിഡിസിഎ (രണ്ട് സെമസ്റ്റര്‍-യോഗ്യത ഡിഗ്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്)          
(രണ്ട് സെമസ്റ്റര്‍-യോഗ്യത എംടെക്/ബിടെക്/എംസിഎ/ ബിഎസ്സി  (സിഎസ്)/എംഎസ്സി (സിഎസ്) /ബിസിഎ), ഡാറ്റ എന്‍ട്രി ടെക്‌നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (രണ്ട് സെമസ്റ്റര്‍-യോഗ്യത എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു സെമസ്റ്റര്‍-യോഗ്യത പ്ലസ് ടു), ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് (ഒരു സെമസ്റ്റര്‍-യോഗ്യത എസ്എസ്എല്‍സി) എന്നീ കോഴ്സുകള്‍ക്ക് 
അപേക്ഷിക്കുവാനുള്ള തീയതി 2025 ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.
(പി.ആര്‍/എ.എല്‍.പി/2812)

date