Skip to main content

സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകളുടെ വിതരണം

അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിർത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകപ്പ് നൽകി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡുകളുടെയും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുടെയും തെരഞ്ഞെടുപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. 2024 വർഷത്തെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകളുടെ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ www.fabkerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 10.

വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്. മികച്ച മെഡിക്കൽ ഓഫീസർ, വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ തുടങ്ങി വ്യക്തിഗത അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 5905/2024

date