Post Category
വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ
വിവരാവകാശ നിയമം 2005നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ rti.img.kerala.gov.in മുഖേന ജനുവരി 2 മുതൽ 17വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോഴ്സ് ജനുവരി 19ന് ആരംഭിക്കും.
പി.എൻ.എക്സ്. 5915/2024
date
- Log in to post comments