Post Category
മരങ്ങളും ശിഖരങ്ങളും ലേലം ചെയ്യും
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്സ് ഡിവിഷന്‍ (രണ്ട്) ഓഫീസിന്റെ പരിധിയിലുള്ള താഴെ പറയുന്ന മരങ്ങള്‍ നില്‍ക്കുന്ന അതേ സ്ഥലത്ത് പരസ്യമായി ലേലം ചെയ്യും. പൊള്ളാച്ചി സംസ്ഥാന പാതയില്‍ കി.മീ 7/750 ല്‍ പള്ളത്തേരി ചായക്കട ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുന്ന മഴമരം രാവിലെ 11.30 നും , കി.മീ. 7/820 വലത് വശത്ത് നില്‍ക്കുന്ന മഴ മരം രാവിലെ 11.45 നും , 11/300 ല്‍ വലത് വശത്ത് മുറിച്ചിട്ട വേപ്പ്മരം ഉച്ചയ്ക്ക് 12 നും, 14/350 ല്‍ വലതു വശത്തെ വാക മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ഉച്ചയ്ക്ക് 12.30 നും, മുട്ടിക്കുളങ്ങര കല്ലമ്പറമ്പ് ധോണി റോഡില്‍ കി.മീ 3/450 ല്‍ വലത് വശത്തുള്ള ഇലവ് മരത്തിന്റെ ഭീഷണിയുള്ള 5 ശിഖരങ്ങള്‍ രാവിലെ 11 നുമായിരിക്കും ലേലം ചെയ്യുക. ലേല തിയതി ജനുവരി നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments