എന്‍.സി.സി ക്യാംപ് സമാപിച്ചു
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 27 കേരള ആര്‍മി ബറ്റാലിയന് നാഷ്ണല്‍ കേഡറ്റ് കോര്‍പ്പ്സ് (എന്‍.സി.സി) യുടെ ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീറിങ്ങ് ടെക്നോളജിയില്‍ നടന്ന വാര്‍ഷിക ദശദിന ട്രെയിനിങ് ക്യാംപ് സമാപിച്ചു. ഡിസംബര്‍ 21 മുതല്‍ 30 വരെ നടന്ന ക്യാംപിന്റെ സമാപന ചടങ്ങില്‍ ക്യാംപ് കമാന്‍ഡന്റ് വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാന ദാനം നിര്‍വഹിക്കുകയും സമാപന സന്ദേശം നല്‍കുകയും ചെയ്തു.
എന്‍ സി സിക്ക് താഴെയുള്ള വിവിധ കോളേജുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നുമായി സീനിയര്‍ ഡിവിഷന്, സീനിയര്‍ വിങ്, ജൂനിയര്‍ ഡിവിഷന്, ജൂനിയര്‍ വിങ് എന്നി വിഭാഗങ്ങളിലായി 500 ഓളം കേഡറ്റുകള്‍ പങ്കെടുത്തു. ഓഫീസര്‍, ആറ് അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍മാര്‍,നാല് ജെ സി ഓ, 15 സ്ഥിരം ഇന്‍സ്ട്രക്ടര്‍മാര്‍. 11 സിവിലിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാംപില്‍ സേവനമനുഷ്ടിച്ചിരുന്നു. 22 റൈഫിള്‍ ഉപയോഗിച്ച് എല്ലാ സൈനിക ആയുധ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുന്നതിനും, കേഡറ്റുകളെ സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനും, ദേശീയ ക്യാംപുകളായ തല്‍-സൈനിക് ക്യാമ്പ്, ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിന ക്യാംപ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം മുതലായ എന്‍ട്രികള്‍ക്കും വേണ്ടി പ്രത്യേക ട്രെയിനിങ് നല്കി. പരേഡ് ഡ്രില്‍, ആയുധ പരിശീലനം. മാപ്പ് റീഡിംഗ്, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ക്ലാസുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഇവാക്വേഷന് രീതികള്‍ ദുരന്ത നിവാരണം, ആന്റി നര്‍ക്കോട്ടിക് ക്ലാസ്, കരിയര്‍ വികസനം, വ്യക്തിഗത ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളിലും പരിശീലനം നല്കി.
- Log in to post comments