Post Category
ഐ.എച്ച്.ആര്.ഡി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡി.യുടെ തിരൂര്‍ പഠന കേന്ദ്രത്തില്‍ ജനുവരിയില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (യോഗ്യത:പ്ലസ്ടു) ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി., ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപ്പന്റും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15. ഫോണ്‍ 04942646303, 04942423599, 8547005088.
date
- Log in to post comments