എഴുത്തുകാരുടെ സംഗമവേദിയാകാൻ നിയമസഭ പുസ്തകോത്സവം
സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് പുരസ്കാരജേതാക്കളുൾപ്പെടെയുള്ള നോവലിസ്റ്റുകളും കഥാകൃത്തുക്കളും സാഹിത്യ നിരൂപകരും പത്രപ്രവർത്തകരും അനുവാചകരോട് സംവദിക്കുക.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദനാണ് ആദ്യ ദിനത്തിൽ മീറ്റ് ദ ഓതർ സെഷന് തുടക്കമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പി സായിനാഥ്, എൻ എസ് മാധവൻ, സാഹിത്യ നിരൂപകൻ കെ സി നാരായണൻ, ആർ രാജശ്രീ, സഹറു നുസൈബ കണ്ണനാരി, അംബികാസുതൻ മാങ്ങാട്, മുഹമ്മദ് അബ്ബാസ് തുടങ്ങിയവർ പങ്കെടുക്കും. മേഖലയിലുള്ള എൻ ഇ സുധീർ, സുനീത ബാലകൃഷ്ണൻ, ശ്രീകല മുല്ലശേരി, ഡോ എൻ നൗഫൽ, കെ എ ഷാജി, എസ് ആർ ലാൽ, എസ് ഹരീഷ്, മധു മാതൃഭൂമി എന്നിവരാണ് അഭിമുഖം ചെയ്യുന്നതും.
വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തുന്ന പുസ്കോത്സവത്തിൽ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ടോക്ക്, ഡയലോഗ്, പാനൽ ചർച്ച, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.
പി.എൻ.എക്സ്. 17/2025
- Log in to post comments