Post Category
ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
ഫീഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന ബയോഫ്‌ളോക്ക് മത്സ്യക്കൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 160 മീറ്റർക്യൂബ് വ്യാപ്തിയുളള ബയോഫ്‌ളോക്ക് പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷം രൂപയാണ്. ജനറൽ വിഭാഗത്തിന് പദ്ധതി തുകയുടെ 40 ശതമാനം, എസ്.സി/എസ്.ടി വിഭാഗത്തിന് പദ്ധതി തുകയുടെ 60 ശതമാനവും സബ് സിഡിയായി ലഭിക്കും. താൽപര്യമുളളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 7. വിശദവിവരത്തിന് ഫോൺ നമ്പർ : 04829-291550, 0481-2566823, 0482-2299151.
date
- Log in to post comments