Skip to main content

ഭിന്നശേഷിക്കാരിയുടെ  തടഞ്ഞുവെച്ച പെൻഷൻ നൽകാൻ നിർദേശം

 

നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പൻ  അദാലത്ത് വേദിയിൽ എത്തിയതു 
ഭിന്നശേഷിക്കാരിയായ  മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്. 

26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാൽ  വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവിൽ പലവിധ സാങ്കേതിക പ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു. 
 സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിടുകയാണ്.  ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാൽ മറ്റു ജോലികൾക്കു പോകാൻ പുഷ്പനു ബുദ്ധിമുട്ടുണ്ട്. പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതു വലിയ ആശ്വാസവുമായിരുന്നു.
 ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അനുഭാവപൂർവ്വം പരാതി കേട്ടു  പെൻഷൻ  തുടർ നടപടിക്ക് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

date