Post Category
മന്ത്രി പി പ്രസാദിന്റെ ഇടപെടൽ: ത്രേസ്യാമ്മ ബൈജുവിന് നഷ്ടമായ തുക തിരികെ ലഭിക്കും
ചേന്നം പള്ളിപ്പുറം സ്വദേശിനി ത്രേസ്യാമ്മ ബൈജു കൃഷി വകുപ്പ് നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയിലെ അംഗമായിരുന്നു.പദ്ധതിയുടെ ആനുകൂല്യമായ പെൻഷനും ഗ്രാറ്റുവിറ്റിയും ചേർന്ന തുകയായ 47000 രൂപയും കൂടാതെ 2022 ഡിസംബർ വരെയുള്ള തുടർ പെൻഷൻ തുകയായ 18000 രൂപയും ത്രേസ്യാമ്മ ബൈജുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റായി ചേർത്തത് മൂലം ലഭിച്ചില്ല.
അധികൃതർ അക്കൗണ്ട് നമ്പർ തെറ്റിച്ചതിനാലാണ് തുക ലഭിക്കാതെ വേറൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.പരാതി പരിഗണിച്ച കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഒരാഴ്ചക്കകം അക്കൗണ്ട് മാറി നൽകിയ തുക പരാതികാരിക്ക് തിരിച്ചു നൽകുവാനും അക്കൗണ്ട് മാറി നൽകിയതിനെപ്പറ്റി 10 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകുവാനും മന്ത്രി ഉത്തരവായി.
date
- Log in to post comments