Skip to main content

ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 18 വരെ പേരുചേര്‍ക്കാം, അന്തിമ പട്ടിക 28ന്

ഉപതിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണവാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക 28ന്  പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.  
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി 18 വരെ അപേക്ഷിക്കാം. 2025 ജനുവരി  ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാവുന്നത്;sec.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കാം.
പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതിവരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി   വെബ്‌സൈറ്റിലുമുണ്ട്.  
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാര്‍ഡുകളുടെ വിവരം-  പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ  കുമ്പഴ നോര്‍ത്ത്. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍.

date