Post Category
ഗതാഗത നിയന്ത്രണം
നെല്ലുവായ് - തിച്ചൂര്‍ - ഇട്ടോണം റോഡില്‍ ജനുവരി 11, 12, 13 തീയ്യതികളില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുന്നതായിരിക്കുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. നെല്ലുവായില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിന്നും തിരിഞ്ഞ് ചിറ്റണ്ട - തലശ്ശേരി റോഡ് വഴിയും പട്ടാമ്പിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിച്ചൂരില്‍ നിന്നും തിരിഞ്ഞ് തളി - പിലാക്കാട് - വരവൂര്‍ വഴി തൃശ്ശൂര്‍ ഭാഗത്തേക്കും കുന്നംകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
date
- Log in to post comments