Skip to main content

പൊന്മുടിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കല്ലാർ മുതൽ പൊന്മുടി വരെ ഹരിത ഇടനാഴിയാക്കും

          മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷനും യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സരസ്വതി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ 50 വിദ്യാർത്ഥികൾഹരിതകേരളം മിഷനിൽ നിന്നും 29 പേർപൊന്മുടി വനസംരക്ഷണ സമിതി പ്രവർത്തകർ37 ഹരിതകർമ്മസേനാംഗങ്ങൾമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 87 പ്രവർത്തകർയംഗ് ഇന്ത്യൻസിൽ നിന്നും 10 പേർവനം വകുപ്പിൽ നിന്നും ഡി.ടി.പി.സി. യിൽ നിന്നുമുള്ളവർപെരിങ്ങമ്മല പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികൾ തുടങ്ങി 250 ലധികം പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രധാനമായും അപ്പർ സാനിട്ടോറിയംലോവർ സാനിട്ടോറിയംകെ.ടി.ഡി.സി കോംപ്ലെക്‌സ്എസ്റ്റേറ്റ് റോഡ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തിയത്. 112 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യങ്ങളും ചില്ലുമാലിന്യങ്ങളും മറ്റ് പാഴ്വസ്തുക്കളും വെവ്വേറെ ശേഖരിച്ച് ഹരിതകർമ്മസേന മുഖേന ക്ലീൻ കേരള കമ്പനിക്ക് സംസ്‌കരണത്തിന് കൈമാറി. ശുചീകരണത്തിന് ശേഷം വിവിധയിടങ്ങളിൽ ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി  ബിന്നുകൾ സ്ഥാപിച്ചു.  'മൈ പൊന്മുടി ക്ലീൻ പൊന്മുടിക്യാമ്പയിനിന്റെ ഭാഗമായി കൂടിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി കല്ലാർ മുതൽ പൊന്മുടി വരെയുള്ള പാത ഹരിത ഇടനാഴിയാക്കി മാറ്റാനുള്ള ആസൂത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനുവരിയിൽ തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പൊന്മുടിയെ ഹരിത ടൂറിസം കേന്ദ്രമായും പ്രഖ്യാപിക്കും.

        ശുചിയാക്കിയ പ്രദേശത്തിന്റെ സുസ്ഥിരത നിലനിർത്താനായി രണ്ടു മാസത്തിലൊരിക്കൽ ഏകദിന ശുചീകരണവും വിലയിരുത്തലും നടത്തും. മഞ്ഞുമൂടിയ മലനിരകളും സസ്യശാസ്ത്ര സവിശേഷതകളും തണുത്ത കാലാവസ്ഥയും വിസ്മയകരമായ പ്രകൃതി സൗന്ദര്യവും നിറഞ്ഞ പൊന്മുടിയെ സ്വാഭാവിക സവിശേഷതകളോടെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

പി.എൻ.എക്സ്. 149/2025

date