Skip to main content

20 വർഷത്തെ കാത്തിരിപ്പിനു വിരാമം : സന്തോഷം അറിയിച്ച്  റിട്ട. സർക്കിൾ ഇൻസ്പെക്ടർ

 

പോക്ക് വരവ് രേഖകൾ കൈമാറി മന്ത്രി വീണ 

പോലീസ് വകുപ്പിൽ നിന്നും സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ച എ. ആർ. രാമൻ നായരുടേയും ഭാര്യ സത്യഭാമയുടേയും കണ്ണുകളിൽ ആശ്വാസത്തിൻ്റെ തിളക്കമായിരുന്നു. പാരമ്പര്യമായി ലഭിച്ച കൃഷിഭൂമി പോക്കുവരവ് ചെയ്യാനാകാതെ കഴിഞ്ഞ ഇരുപതു വർഷമായി ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു ഇവർ. 70 വർഷം മുൻപു ലഭിച്ച ഭൂമിയുടെ മുന്നാധാരം ലഭ്യമല്ലാത്തതിനാൽ പോക്കു വരവ് നടത്താൻ സാധിച്ചിരുന്നില്ല. 

പരാതി അദാലത്തിൽ പരിഗണിച്ചു പരിഹരിച്ചു പോക്കു വരവ്  നടത്തിയ രേഖ മന്ത്രി വീണാ ജോർജ് ഇദ്ദേഹത്തിനു കൈമാറി. 85 വയസായ ഇദ്ദേഹത്തിന് അടുത്ത തലമുറയ്ക്ക് ഭൂമി കൈമാറുന്നതിനോ മറ്റു ക്രയ വിക്രയങ്ങൾ നടത്തുന്നതിനോ സാധിക്കാത്ത അവസ്ഥയായിരുന്നു. അദാലത്തിൽ പരിഹാരം കാണാനായതിൽ സന്തോഷത്തോടൊപ്പം ഉത്തരവാദിത്വം നിറവേറ്റിയ ആത്മ സംതൃപ്തിയോടെയാണ് അദ്ദേഹം മടങ്ങിയത്.

date