Skip to main content

നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കും

നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ആർ.ഐ സെന്ററും സംയുക്തമായി ജനുവരി 13ന് ചാക്ക ഐ.ടി.ഐ കോമ്പൗണ്ടിൽ വച്ച് നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എൻജിനിയറിംഗ്/ നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ അപ്രന്റീസായി തിരഞ്ഞെടുക്കും. രജിസ്ട്രേഷൻ ജനുവരി 13ന് രാവിലെ 8.30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9995094855, 9072895134 നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 153/2025

date