Skip to main content

പ്രായം മറന്ന് ഏലിക്കുട്ടി, പോക്കുവരവ് രേഖ നേരിട്ട് കൈപ്പറ്റി 

 

എനിക്ക് ഒരു ക്ഷീണവുമില്ല... പോക്കുവരവ് ചെയ്ത രേഖ മന്ത്രി നേരിട്ടു തന്നല്ലോ..അതുമതി.. 91 കാരിയായ ഏലിക്കുട്ടി വർക്കി പോക്കുവരവ് ചെയ്ത രേഖ ചേർത്തു പിടിച്ചു പുഞ്ചിരിയോടെ പറഞ്ഞു. പേരക്കുട്ടിയായ ലിബിൻ വർഗീസിനൊപ്പമാണു പോത്താനിക്കാട് പുലക്കുടിയിൽ സ്ഥിര താമസക്കാരിയായ ഏലിക്കുട്ടി അദാലത്ത് വേദിയിലെത്തിയത്. കഴിഞ്ഞ 15 വർഷമായി ഭൂമി പോക്കുവരവ് ചെയ്തു ലഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്.  2014 ലെ റവന്യൂ അദാലത്തിലും 2023 ലെ നവകേരള സദസിലും പരാതി നൽകിയിരുന്നു. ആധാരത്തിൽ വസ്തുക്കളുടെ വിസ്തീർണ്ണത്തിൽ വ്യത്യാസം കണ്ടതിനാൽ സർവെ നമ്പറും വിസ്തീർണ്ണവുo തിട്ടപ്പെടുത്താൻ   സർവെയറെ അധികാരപ്പെടുത്തിയെങ്കിലും പലവിധ  സാങ്കേതിക കാരണങ്ങളാൽ തടസം നേരിട്ടു. പിന്നീട് അദാലത്തിൽ അപേക്ഷവയ്ക്കുമ്പോൾ ചെറുമകൻ്റെ അടുത്തു പറഞ്ഞു, ഇനി വിഷമിക്കേണ്ടി വരില്ല ഇപ്രാവശ്യം എന്തായാലും പോക്കുവരവ് ലഭിക്കുമെന്ന്..  'പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഒന്നും വകവയ്ക്കാതെയാണ് ഏലിക്കുട്ടി എത്തിയത്. മന്ത്രി പി രാജിവ് ഏലിക്കുട്ടിയെ കരുതലോടെ ചേർത്തു പിടിച്ച് പോക്കുവരവ് രേഖ നൽകി.

date