Post Category
സർഗ്ഗോത്സവം ശ്രദ്ധേയമായി
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല സർഗ്ഗോത്സവം ശ്രദ്ധേയമായി. കണ്ണൂർ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ (മുനിസിപ്പൽ സ്കൂൾ) നടന്ന പരിപാടി ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി. എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.വിജയൻ, ജോയിൻ്റ് സെക്രട്ടറി വി.കെ. പ്രകാശിനി, എം.കെ. രമേഷ്കുമാർ, പി. ജനാർദ്ദനൻ, പവിത്രൻ മൊകേരി, വൈ.വി. സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഏഴ് ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
date
- Log in to post comments