Post Category
സർട്ടിഫിക്കറ്റ് ഇൻ കൗൺസലിങ് സൈക്കോളജി: തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി . കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി പ്രോഗ്രാമിന് ജനുവരി 31 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറു മാസവും ഡിപ്ലോമാ പ്രോഗ്രാമിന് ഒരു വർഷവുമാണ് കാലാവധി. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9747497367,9496115252 (പാലാ),9995113019,9961613331 (മാഞ്ഞൂർ),9207825507,9495915740 (മുണ്ടക്കയം),7907460395(മാങ്ങാനം).
date
- Log in to post comments