Post Category
ഏറനാട് താലൂക്ക് അദാലത്തില്‍ 386 പരാതികള്‍ക്ക് പരിഹാരം ആകെ ലഭിച്ചത് 979 പരാതികള്‍
മന്ത്രിമാരായ വി. അബ്ദുറഹിമാന്, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി ടൗണ്‍ഹാളില്‍ നത്തിയ ഏറനാട് താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തില്‍ ആകെ ലഭിച്ചത് 979 പരാതികള്‍. അദാലത്തിനു മുമ്പ് 520 ഉം അദാലത്ത് ദിവസം 459 ഉം പരാതികളാണ് ലഭിച്ചത്. ഇതില്‍ 386 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. 19 ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ വെച്ച് വിതരണം ചെയ്തു.
എം.എല്‍.എമാരായ പി. ഉബൈദുള്ള, യു.എ ലത്തീഫ്, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എ.ഡി.എം എന്‍.എം മെഹറലി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
date
- Log in to post comments