സൗജന്യ നിയമസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലാ ജാഗ്രതാ സമിതിയുടെ ഭാഗമായി സൗജന്യ നിയമസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ ഹാളിൽ പ്രസിഡൻ്റ് എം കെ റഫീഖയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ഫിനാൻസ് ഓഫീസർ മുഹമ്മദ് ബഷീർ.എം, സീനിയർ സൂപ്രണ്ട് രാജേഷ്, സുപ്രണ്ട് ജയ, രോഹിണി, നുസ്റീന തുടങ്ങിയവർ സംസാരിച്ചു.
'സ്ത്രീ സുരക്ഷയും നിയമവും' എന്ന വിഷയത്തെ ആസ്പദമാക്കി നിർഭയ വളണ്ടിയർമാര്‍ക്കും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർക്കുമുള്ള ക്ലാസിന് അഡ്വക്കേറ്റ് നിഷ ബേബി നേതൃത്വം നൽകി. നിയമസഹായ കേന്ദ്രത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി നിയമസഹായം നൽകും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ വക്കീലിന്റെയും പാരാലീഗൽ വളണ്ടിയർമാരുടെയും സഹായം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങൾക്കും ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്ററെയും ജില്ലാ പഞ്ചായത്തിനെയും ബന്ധപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചു. ഫോണ്‍: 04832734933, 8593849278
- Log in to post comments