Skip to main content

വനിതാ ദിനം വനിതാ വേദിയൊരുക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്

 
 വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 'വനിതാവേദി 2025'' ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം  എഴുത്തുകാരിയും ചിത്രകാരിയുമായ പി രമണിക്കുട്ടി അമ്മ നിര്‍വഹിച്ചു.ഇത്തിക്കര ഐ.സി.ഡി.എസ്സിന്റെയും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെയും
 സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതിയുടെ നേതൃത്വത്തില്‍  ലിംഗ സമത്വം എന്ന വിഷയത്തില്‍  ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ കവിത, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ സിജ  എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.    പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. യുവസാഹിത്യകാരി അജിഷ, എഴുത്തുകാരിയും ചിത്രകാരിയും സാംസ്‌കാരിക പ്രവര്‍ത്തകമായ പി. രമണിക്കുട്ടിയമ്മ, നാട്യശ്രീ ആര്‍ച്ച നിശാന്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ ശ്രീകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ശകുന്തള, സെക്രട്ടറി എന്‍ ഷിബി, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്സ്.എ) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു വിജയന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date