Skip to main content
.

സൗജന്യ ഇ - കെ.വൈ.സിയുമായി പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പ്

കൊല്ലം @ 75 പ്രദര്‍ശന വിപണമേളയില്‍ സൗജന്യമായി ഇ- പോസ് മെഷീന്‍ ഉപയോഗിച്ച് ആധാര്‍ ഇ - കെ.വൈ.സി അപ്ഡേഷന്‍ നടത്തി പൊതുവിതരണ വകുപ്പ്.  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയുമായി എത്തിയാല്‍  സൗജന്യമായി പൂര്‍ത്തിയാക്കാം. പൊതുവിതരണം വകുപ്പിന്റെ വിവിധ സേവനങ്ങളെ പറ്റിയും അവകാശങ്ങളെ പറ്റിയും സംരംഭങ്ങളെ പറ്റിയും വിവരങ്ങള്‍ പോസ്റ്റര്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദൃശ്യരൂപേണയുള്ള ആശയവിനിമയവും നടപ്പിലാക്കുന്നുണ്ട്.
റേഷന്‍ കടയിലൂടെ ലഭ്യമാക്കുന്ന കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ്, വ്യത്യസ്തയിനം ആട്ട എന്നീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സ്റ്റോളില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതത്തിന്റെ കണക്ക്,  കേരളത്തിന്റെ ഭക്ഷ്യ ഭദ്രത, ജനങ്ങളില്‍ ഭക്ഷ്യസുരക്ഷയില്‍ അവബോധം വളര്‍ത്തുക തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ നല്‍കിയിട്ടുണ്ട്.

date