വനിതാദിനം: ഭരണിക്കാവ് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഭരണിക്കാവ് പഞ്ചായത്തിൽ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് കെ ദീപ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ വി ചെല്ലമ്മ അധ്യക്ഷയായി. 'ലഹരി ഉപയോഗവും മാനസിക പ്രശ്നങ്ങളും നിയന്ത്രിക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക്' എന്ന വിഷയത്തിൽ മനശ്ശാസ്ത്രജ്ഞൻ ഡോ. ഹരി എസ് ചന്ദ്രൻ, 'സ്ത്രീ സുരക്ഷ സൈബർ ഇടങ്ങളിൽ' എന്ന വിഷയത്തിൽ മനശ്ശാസ്ത്രജ്ഞ ഡോ. റഹ്മത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം എം ശ്യാമളാദേവി, ജനപ്രതിനിധികളായ എം റഹിയാനത്ത്, എൽ അമ്പിളി, കമ്മ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ദേവിക, ഐസിഡിഎസ് സൂപ്പർവൈസർ സി ശുഭ, സിഡിഎസ് ചെയർപേഴ്സൺ വസന്ത രമേശ്, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments