Post Category
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം മാർച്ച് പത്തിനകം അടയ്ക്കണം
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2024-25 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് പത്തിനകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അതത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വന്നാൽ ക്ഷേമനിധി അംഗത്വം റദ്ദാവുകയും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
date
- Log in to post comments