Skip to main content

ശുചിത്വമിഷനിൽ ഇന്റേൺഷിപ്പ്

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുളള സംസ്ഥാന ശുചിത്വമിഷനിലെ വിവിധ വിഭാഗങ്ങളിൽ ഇന്റേർണിഷിപ്പിന് അവസരം. എം.ടെക് ഇൻ എൻവയോൺമെന്റൽ എൻജിനിയറിങ്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്കും സി.എ ഇന്റർ/ ഐസിഡബ്ല്യൂഎ ഇന്റർ അല്ലെങ്കിൽ ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്കും അവസരമുണ്ട്. ഉയർന്ന പ്രായ പരിധി 32 വയസ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14 രാവിലെ 10.30 ന് ശുചിത്വമിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.suchitwamission.org.

പി.എൻ.എക്സ് 1054/2025

date