Skip to main content

അറിയിപ്പുകൾ

വാഹന ക്വട്ടേഷന്‍ 

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ 
ഓഫീസ്  ഉപയോഗത്തിനായി  2018 മാര്‍ച്ച് ഒന്നിനോ ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉള്ള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുള്ള 1400 സിസിക്ക് മുകളിലുള്ള ഏഴ് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷന്‍ നേരിട്ടും തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14 വൈകീട്ട് മൂന്ന് മണി. അതെ ദിവസം നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495-2992620.

ഇന്ററാക്റ്റീവ് സെഷന്‍ നാളെ 

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ  ഭാഗമായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും (RGSA) സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റും (CWRDM) എന്‍എസ്എസ്  യൂണിറ്റും സംയുക്തമായി നടത്തുന്ന 'ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം' എന്ന വിഷയത്തെ കുറിച്ച്  സിഡബ്ല്യൂആര്‍ഡിഎമ്മി ലെ പ്രശസ്തരായ 10 ശാസ്ത്രഞ്ജമാരുടെ പാനല്‍ നടത്തുന്ന ഇന്ററാക്റ്റീവ് സെഷൻ നാളെ (മാര്‍ച്ച് 11) ഉച്ച 2.30 ന് സിഡബ്യൂആര്‍ഡിഎം  കുന്ദമംഗലത്ത്  നടക്കും.

date