Skip to main content

ഗതാഗത നിയന്ത്രണം

അത്താണി - പുതുരുത്തി റോഡില്‍ ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നു (മാര്‍ച്ച് 11) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ അത്താണി സില്‍ക്ക് മുതല്‍ ആര്യംപാടം സെന്റര്‍ വരെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും. അത്താണിയില്‍ നിന്നും ആര്യംപാടത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ പ്രവേശിച്ച് കുറാഞ്ചേരി സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറാഞ്ചേരി - വേലൂര്‍ റോഡിലൂടെ ആര്യംപാടത്തേക്ക് പോകണം. ആര്യംപാടം ഭാഗത്തുനിന്നും അത്താണിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറാഞ്ചേരി - വേലൂര്‍ റോഡിലൂടെ കുറാഞ്ചേരി സെന്ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡു വഴി അത്താണിയില്‍ എത്തണം.

 

date