Post Category
*മുഖാമുഖം സംഘടിപ്പിച്ചു*
സൈനിക ക്ഷേമ വകുപ്പ് ഏഴിമല നാവികസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിരമിച്ച വിമുക്തഭടര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി മുഖാമുഖം സംഘടിപ്പിച്ചു. നേവല്‍ പൊലീസ് ഓഫീസര്‍ എസ്. ശരത് കുമാറിന്റെ അധ്യക്ഷതയില്‍ നടത്തിയ മുഖാമുഖത്തില്‍ റെക്കോര്‍ഡ് ഓഫിസുമായി ബന്ധപ്പെട്ട പെന്ഷന്, സര്‍ട്ടിഫിക്കറ്റ് തിരുത്തലുകള്‍ എന്നിവയില്‍ ലഭിച്ച നാല് പരാതികളും പരിഹരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുഖാമുഖത്തില്‍ നേവല്‍ പോലീസ് സബാബ് ആലം, എക്സ് ഓണറി സബ് ലെഫ്റ്റനന്റ് ലിജോ സെബാസ്റ്റിയന്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം പി വിനോദന്‍, ഡിഫെന്സ്ന് വിഭാഗ ഉദ്യോഗസ്ഥന് എം അനീഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments